പത്തനംതിട്ട :ആറാട്ടുപുഴയിൽ 42 അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ച് ആറന്മുള ജനമൈത്രി പൊലീസ്. ജനമൈത്രി പോലീസ് എസ്.എച്ച്.ഒ: ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ക്യാമ്പ് സന്ദർശിക്കുകയും ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. കോഴഞ്ചേരി റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് ലോക്ക്ഡൗൺ കഴിയുംവരെയുള്ള ആഹാരസാധനങ്ങൾ എത്തിച്ചുനൽകിയത്. കോവിഡിനെതിരെ ബോധവത്കരണവും ക്യാമ്പ് അംഗങ്ങൾക്ക് ഇവർ നൽകി.എസ്.ഐ: സി.കെ വേണു,ബീറ്റ് ഓഫീസർഅജിത്ത്,കെ.പി.എ ജില്ലാ കമ്മറ്റി അംഗം ഉദയ ചന്ദ്രൻ, സി.പി.ഒ മാരായ രതീഷ് കുമാർ, രാജൻ, എസ്.സി.പി.ഒ സജികുമാർ, പൊലീസ് ട്രെയിനി വിഷ്ണു കെ.രാജേന്ദ്രൻ,കോഴഞ്ചേരി റോട്ടറി ക്ലബ് അംഗങ്ങളായ ജോൺ വർഗീസ്, വിജോ മാത്യു, മനോജ് മോഹൻ എന്നിവർ പങ്കെടുത്തു.