06-pdm-kitchen
വി .പി. രാജേശ്വരൻ നായർ, ഇ.ഫസൽ, കെ.എൽ.സരസ്വതി, ഗീത എന്നിവർ പാചകപുരയിൽ ആഹാരങ്ങൾ തയ്യാറാക്കുന്നു.

പന്തളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിലും ഇ.കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ സജീവം. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു സംഘം വോളണ്ടിയർമാർ സദാ സന്നദ്ധരായി നിൽക്കുന്നു.കഴിഞ്ഞ എട്ടു ദിവസമായി പന്തളം,കുളനട,തുമ്പമൺ,പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഭഷണപ്പൊതികൾ ആവിശ്യാനുസരണം വീടുകളിലും മറ്റും എത്തിച്ചു കൊടുക്കുന്നു.പന്തളത്തെ പ്രമുഖ ഹോട്ടലിന്റെ അടുക്കള എടുത്ത് അവിടെയാണ് ആഹാരസാധനങ്ങൾപാചകം ചെയ്യുന്നത്.ദിവസവും ഇരുന്നൂറോളം പൊതികൾ ഇവിടെ തയാറാക്കി വിവിധ സോണലുകളിലായി എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.കിടപ്പ് രോഗികളുടെ പരിചരണം,വിൽ ചെയർ വിതരണം,കിടക്ക നൽകൽ,ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം,മെഡിക്കൽ ക്യാമ്പുകൾ രണ്ട് ആമ്പുലൻസുകളുടെ സേവനം.മരുന്നുകളുടെ വിതരണം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പന്തളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇ.കെ.നായനാർ ചരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.ഡോ.പി.ജെ.പ്രദീപ് കുമാർ പ്രസിഡന്റും,​വി.പി.രാജേശ്വരൻ നായർ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.