shakha
എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖ പ്രസിഡന്റ് എം.ജെ. മഹേശൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യുവിന് ഭക്ഷണ പൊതികൾ കൈമാറുന്നു

തിരുവല്ല: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കവിയൂർ പഞ്ചായത്തിൽ ഒരുക്കിയിട്ടുള്ള കമ്മ്യുണിറ്റി കിച്ചണിലേക്ക് എസ്.എൻ.ഡി.പി യോഗം കവിയൂർ 1118 ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷണപ്പൊതികൾ നൽകി. ശാഖാ പ്രസിഡന്റ് എം.ജെ. മഹേശൻ, സെക്രട്ടറി അജേഷ് കുമാർ, കമ്മിറ്റിയംഗങ്ങളായ വി.ആർ.സന്തോഷ്,എൻ.രമേശ്,എം.കെ.രാജപ്പൻ എന്നിവർ ചേർന്ന് 120 ഉച്ചഭക്ഷണപ്പൊതികൾ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യുവിനു കൈമാറി.