പറക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 11.9 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. 16862 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയ ബ്ലോക്ക് 3996 കുടുംബങ്ങൾക്ക് 100 ദിവസവും ഒരു കുടുംബത്തിന് ശരാശരി 65.82 തൊഴിൽ ദിനങ്ങളും നൽകി.
ബ്ലോക്കിലെ പളളിക്കൽ ഗ്രാമ പഞ്ചായത്ത് 1.98 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു മുന്നിലെത്തി.1001 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയ കൊടുമൺ ഗ്രാമ പഞ്ചായത്ത് ഒരു കുടുംബത്തിന് ശരാശരി 78.73 തൊഴിൽ ദിനങ്ങൾ നൽകി മുന്നിലായി. 923 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്രണ്ടാമതും എത്തി.
46.09 കോടി രൂപ ചെലവഴിച്ച് തുക ചെലവഴിക്കുന്നതിലും ബ്ലോക്ക് മുന്നിലാണ്. പളളിക്കൽ ഗ്രാമ പഞ്ചായത്ത് 8.46 കോടി രൂപയും, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 8.17 കോടി രൂപയും, ഏഴംകുളം ഗ്രാമ പഞ്ചായത്ത് 7.17 കോടി രൂപയും ചെലവഴിച്ചു മുന്നിലായി.
സാധന സാമഗ്രി ചെലവിൽ മുൻ സാമ്പത്തിക വർഷം ചെലവിന്റെ 6 ശതമാനമായിരുന്നത്. 33.7 ശതമാനമായി ഉയർന്നു. കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിനാണ് ഈ ഇനത്തിൽ കൂടുതൽ തുക ചെലവഴിച്ചത്.
കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നീ ജീവനോപാദി അടിസ്ഥാന സൗകര്യങ്ങൽ 439 കുടുംബങ്ങൾക്ക് നൽകി . 90 കുടുംബങ്ങൾക്ക് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തും, 87 കുടുംബങ്ങൾക്ക് ഏനാദിമംഗലം ഗ്രാമ പഞ്ചായത്തും, 70 കുടുംബങ്ങൾക്ക് പളളിക്കൽ ഗ്രാമ പഞ്ചായത്തും സഹായം നൽകി മുന്നിലെത്തി.
ജലസംരക്ഷണത്തിനായി 315 കിണറുകൾ, 60 കുളങ്ങൾ എന്നിവ നിർമ്മിച്ചു 31 സോക്ക്പിറ്റ്, 12 കമ്പോസ്റ്റുകളും നിർമ്മിച്ച് ശുചിത്വ സംവിധാനങ്ങളും ഒരുക്കി. കളി സ്ഥലങ്ങൾ, അംഗൻവാടികൾ, ഗ്രൂപ്പ് സംരംഭങ്ങൾക്ക് വർക്ക്‌ഷെഡുകൾ, ഗ്രാമീണ ചന്ത, വിവിധ തരം റോഡുകൾ എന്നിവ പൊതു ആസ്തികളായി സൃഷ്ടിച്ചു.