തിരുവല്ല: സ്വന്തം കൃഷിസ്ഥലത്തെ പച്ചക്കറികൾ മുഴുവൻ ദാനം ചെയ്ത് യുവകർഷകൻ. കല്ലുങ്കൽ വിഴാലിൽ ശ്രീകുമാറാണ് ഇടവിളയായി കൃഷിചെയ്ത പച്ചക്കറികൾ കോവിഡ് കാലത്ത് നിർദ്ധനർക്ക് വിതരണം ചെയ്യാൻ നൽകിയത്. ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ ശ്യാം മണിപ്പുഴ പച്ചക്കറികൾ ഏറ്റുവാങ്ങി. ജനറൽ സെകട്ടറി ജയൻ ജനാർദനൻ, വൈസ് പ്രസിഡന്റ് രാജ്പ്രകാശ് വേണാട്ട്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുധി വെൺപാല എന്നിവർ നേതൃത്വം നൽകി.