കൂടൽ: ശ്രീദേവി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.കോവിഡ് 19 വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ കലഞ്ഞൂർ പഞ്ചായത്തു പരിധിയിലുള്ള നാല്പതോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പ്രദേശത്ത് അവശത അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കുമാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. കൂടൽ സി.ഐ. ടി.ബിജു, എസ്.ഐ എസ്.ആർ.സേതുനാഥ് എന്നിവർ നേതൃത്വം നൽകി.