ചിറ്റാർ: വയ്യാറ്റുപുഴ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു .
ബാങ്ക് വിഹിതമായ ഒരു ലക്ഷം രൂപയും പ്രസിഡന്റിന്റെ ഓണറേറിയവും ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ജീവനക്കാരുടെ ഒരു മാസത്തേ വേതനവും ചേർത്ത് 3,85,626 രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ ജോയിന്റ് രജിസ്റ്റാർ ജനറൽ പ്രമീള , ബാങ്ക് പ്രസിഡന്റ് ബിജു പടനിലത്തിൽ നിന്ന് ഏറ്റുവാങ്ങി . ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മോഹൻ പൊന്നു പിള്ള , സെക്രട്ടറി ജോർജുകുട്ടി , നസീർ എന്നിവർ പങ്കെടുത്തു