ചെങ്ങന്നൂർ: കല്ലിശേരി എം.സി റോഡരികിൽ പറയുനകുഴിലെ വഴിയോര കടകളിൽ നിന്ന് രണ്ടു മാസത്തോളം പഴക്കമുള്ള 300 കിലോ മത്സ്യം പിടിച്ചെടുത്തു.ആലപ്പുഴ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ഇരമല്ലിക്കര ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു . കല്ലിശേരി സ്വദേശികളായ സജി വർഗീസ്,രാജേഷ് എന്നിവരുടെ കടകളിൽ നിന്നാണ് മീൻ പിടിച്ചെടുത്തത്. കടകൾ അടച്ചുപൂട്ടാൻ ആർ.ഡി.ഒ ജി.ഉഷാകുമാരി നിർദ്ദേശം നൽകി. പഴക്കംചെന്ന മത്സ്യം വിൽക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴജില്ല ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ജി.ശ്രീകുമാർ,ആദർശ് വിജയ് ,എ.എ അനസ് ,ശ്രീലക്ഷ്മി, അഫീലാ യൂനസ് ഫിഷറീസ് , എസ് ഐ ദീപു.എം , ഇരമല്ലിക്കര ആരോഗ്യവിഭാഗം എച്ച് ഐ മാരായ ജയിൻ, സന്തോഷ് കുമാർ.പി.ജെ എച്ച്.ഐ മാരായ ഷഹന,ഷീജ പഞ്ചായത്ത് മെമ്പർമാരായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനു തെക്കടത്ത് ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ എസ്.വി ബിജു തുടങ്ങിയവർ പങ്കെടുത്തു.