മല്ലപ്പള്ളി: ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ കീഴ് വായ്പ്പൂര് പൊലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം ആരംഭിച്ചു. ടൗൺ പരിധിയിലെ പ്രധാന റോഡുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ഡ്രോൺ നിരീക്ഷണത്തിന് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് സി.ടി. സഞ്ജയ്, എസ്.ഐ. ബി.എസ്. ആദർശ് എന്നിവർ നേതൃത്വം നൽകി.