ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൂർവവിദ്യാർത്ഥികളും നിർമ്മിച്ച സാനിറ്ററൈസറും മുഖാവരണങ്ങളും നഗരസഭയ്ക്ക് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ: ജോൺസൺ ബേബിയിൽ നിന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഏറ്റുവാങ്ങി.കോളേജിലെ കെമസ്ട്രി വിഭാഗം ഹെഡ് ഡോ.ടെസ്സി പി.കോരുതിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോളേജ് ലാമ്പിലാണ് സാനിറ്ററൈസർ നിർമ്മിച്ചത്.പ്രിൻസിപ്പലും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൂർവവിദ്യാർത്ഥികളും മുഖാവരണം നിർമ്മാണത്തിൽ പങ്കാളികളായി. കെമസ്ട്രി വിഭാഗം അസി.പ്രൊഫസർ ഡോ.മനോജ് സി.രാജ്,ലാബ് അസിസ്റ്റന്റ് ടി.സുരേഷ് കുമാർ,വാർഡ് കൗൺസിലർ സൂസമ്മ ഏബ്രഹാം,നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ എന്നിവർ സംബന്ധിച്ചു.