പത്തനംതിട്ട : വ്യാജമദ്യ നിർമാണം, വിതരണം, മയക്കുമരുന്ന് വിൽപ്പന എന്നിവ സംബന്ധിച്ച് വിവരം ലഭിച്ചാൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ എൻ.കെ. മോഹൻ കുമാർ പറഞ്ഞു. വ്യാജ ലഹരി പദാർത്ഥങ്ങളുടെ ഉൽപാദനം, സംഭരണം, വിതരണം എന്നിവ കർശനമായി നേരിടുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കണം. കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന എക്‌സൈസ് ഡിഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കണം. അതത് പ്രദേശത്തെ എക്‌സൈസ് ഓഫീസുകളുടെ സഹായം ഇതിനായി തേടാം.

* മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറേണ്ട നമ്പരുകൾ: എക്‌സൈസ് ഡിവിഷൻ ഓഫീസ് പത്തനംതിട്ട : 0468 2222873. ടോൾഫ്രീ നമ്പർ 155358, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്‌പെഷ്യൽ സ്‌ക്വാഡ് പത്തനംതിട്ട : 9400069473, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പത്തനംതിട്ട : 9400069466, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അടൂർ : 9400069464, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റാന്നി : 9400069468, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മല്ലപ്പള്ളി : 9400069470, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ തിരുവല്ല : 9400069472, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട : 9400069476, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി : 9400069477, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി : 9400069478, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാർ : 9400069479, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് അടൂർ : 9400069475, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി : 9400069480, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല : 9400069481, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പത്തനംതിട്ട : 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പത്തനംതിട്ട : 9447178055, എക്‌സൈസ് ഡീഅഡിക്ഷൻ സെന്റർ റാന്നി : 88522989.

വാഹന പരിശോധന

ജില്ലാ ഭരണകൂടവുമായി ചേർന്ന് റവന്യു, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയും പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നുണ്ട്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ നിർമിക്കുന്നതിന് തിരുവല്ല നഗരസഭയ്ക്ക് 1000 ലിറ്റർ സ്പിരിറ്റിനും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് 500 ലിറ്റർ സ്പിരിറ്റിനും താത്ക്കാലിക ആർ.എസ്1 ലൈസൻസ് അനുവദിച്ച് എക്‌സൈസ് വകുപ്പ് പെർമിറ്റ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്ക് 308 ലിറ്റർ സ്പിരിറ്റിന് പെർമിറ്റ് നൽകി.