തിരുവല്ല: യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായ് മുത്തൂർ അഭയാ ഭവനിലേക്ക് അടുക്കള തോട്ടങ്ങളിൽ നിന്നും സമാഹരിച്ച പച്ചക്കറികൾ യൂത്ത് കെയർ വോളിന്റിയർമാർ എത്തിച്ചു നൽകി. യൂത്ത് കെയർ ജില്ലാ വോളിന്റിയർ വിശാഖ് വെൺപാല, നിയോജകമണ്ഡലം വോളിന്റിയർ അഭിലാഷ് വെട്ടിക്കാടൻ,രാജേഷ് മലയിൽ,രതിഷ് പാലിയിൽ, ജയദേവൻ, ജയ്സൺ പടിയറ,ഏബ്രഹാം കറ്റോട്,അലീംഷാ, സുബിൻ വിജിത് എന്നിവർ നേതൃത്വം നൽകി.