bank
തിരുവല്ല അർബൻ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ കൈമാറുന്നു

തിരുവല്ല: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല അർബൻ ബാങ്ക് അഞ്ചുലക്ഷം രൂപ സംഭാവന നൽകി. മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ചെക്ക് കൈമാറി. ബാങ്ക് ജീവനക്കാരുടെ ശമ്പളവും ചെയർമാന്റെയും ബോർഡ് അംഗങ്ങളുടെയും ഓണറേറിയവും സിറ്റിംഗ് ഫീസും ബാങ്കിന്റെ വിഹിതവും ഉൾപ്പെടുത്തിയാണ് സംഭാവന നൽകിയത്.ബാങ്ക് സി.ഇ.ഓ ഇ.കെ. ജയകുമാരിയും ജീവനക്കാരും പങ്കെടുത്തു.