തിരുവല്ല: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഡയാലിസിസ് രോഗികൾക്കും അർബുദ രോഗികൾക്കും കിടപ്പു രോഗികൾക്കും ലോക്ക് ഡൗൺ കാലാവധി അവസാനിക്കും വരെ ആവശ്യഘട്ടങ്ങളിൽ സൗജന്യ ആംബുലൻസ് സേവനം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് എമർജൻസി മെഡിക്കൽ സർവീസ്, തിരുവല്ല ജനമൈത്രി പൊലീസ്,പുഷ്പഗിരി മെഡിക്കൽ കോളേജ്,തിരുവല്ല അർബൻ ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ നിന്നും 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സേവനം ലഭ്യമാകും.ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം പുഷ്പഗിരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത് നിർവഹിച്ചു.തിരുവല്ല സി.ഐ പി.എസ് വിനോദ് അധ്യക്ഷത വഹിച്ചു.പി.ആർ മിഥുൻരാജ്, ആർ.സനൽകുമാർ , ആർ. രവിപ്രസാദ്, എസ്.ഐ എം.ആർ സുരേഷ്, മുൻസിപ്പൽ കൗൺസിലർ എം.സി അനീഷ് കുമാർ, പ്രകാശ് ബാബു, ബിബിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.