തണ്ണിത്തോട് :കൊവിഡ് 16 പ്രതിരോധത്തിന്റെ ഭാഗമായി എക്‌സൈസിനും പൊലീസിനും കേസുകൾ രേഖപ്പെടുത്താൻ കഴിയുന്നില്ല. ജില്ലാ ജയിലിന്റെ പ്രവർത്തനം നടക്കാത്തതിനാൽ പ്രതികളെ കൊട്ടാരക്കര ജയിലിലേക്കയക്കുന്നതായിരുന്നു പതിവ്. പല ജയിലുകളിലും പുതിയ പ്രതികളെ പ്രവേശിപ്പിക്കുന്നില്ല. പുതിയ പ്രതികളെ പ്രവേശിപ്പിച്ചാൽ 14 ദിവസം നിരീക്ഷണത്തിൽ തുടരണം. എക്‌സൈസ് വകുപ്പ് പല കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താതെ വിടുകയാണ്. ലോക്ക് ഡൗൺ സമയത്ത് വ്യാജവാറ്റ് കൂടിയെങ്കിലും എക്‌സൈസ് വകുപ്പിന് ഇതുമൂലം നടപടിയെടുക്കാൻ കഴിയുന്നില്ല. ലോക് ഡൗൺ സമയത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. പല കേസുകളിലും പൊലീസിനും അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുന്നില്ല.