തിരുവല്ല: നെടുമ്പ്രo പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കു ആവിശ്യമായ സാധനങ്ങൾ ബി.ജെ.പി എത്തിച്ചു നൽകി. ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.സുനിൽകുമാർ പഞ്ചായത് പ്രസിഡന്റ്‌ കെ.ജി.സുനിൽകുമാറിനു കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീദേവി സതിഷ്കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്ധ്യാമോൾ,വാർഡ്‌മെമ്പർ ചന്ദ്രലേഖ,ഡോ.അഭിനേഷ്ഗോപൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ വിനോദ്‌കുമാർ, രമേശ്‌ കുമാർ, ഹരിഗോവിന്ദ്, അശോക്‌കുമാർ, വേണുഗോപാൽ, രാജേഷ്‌കുമാർ, അഭിജിത് എന്നിവർ പങ്കെടുത്തു.