08-annamma

കൂടൽ : സഹായിക്കാൻ ആരുമില്ലാതെ തനിച്ച് താമസിച്ച കൂടൽ നെടുമൺകാവ് താവളത്തിൽ മേലേതിൽ അന്നമ്മ (88)യെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. രാത്രിയിൽ വീടിനുള്ളിൽ കാലുതട്ടി വീണ ഇവരെ സംരക്ഷിക്കാൻ ആരുമില്ലെന്ന് അറിഞ്ഞാണ് പൊലീസ് മഹാത്മ ജനസേവന കേന്ദ്രത്തെ വിവരം അറിയിച്ചത്.
കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷിൽഡ അഡ്മിനിസ്‌ട്രേറ്റർ അനുഭദ്രൻ, മാനേജർ മഞ്ജുഷ , നേഴ്സ് ചിഞ്ചു പവിക്കുട്ടൻ എന്നിവർ സ്ഥലത്തെത്തി. കൂടൽ പൊലീസ് സബ് ഇൻസ്‌പെക്ടർ സേതുനാഥ്, വാർഡ് മെമ്പർ ലില്ലി വർഗീസ്, പൊതുപ്രവർത്തകനായ ജൂബി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റെടുത്തത്.