അട്ടച്ചാക്കൽ: ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ ഇരിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്കായി ടോക്ക് ഷോ ഒരുക്കി സി.പി.എം കോന്നിതാഴം ലോക്കൽ കമ്മറ്റി.
നിറം എന്ന് പേരിട്ടിരിക്കുന്ന ടോക്ക് ഷോയിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം ചോദ്യങ്ങൾക്ക് ഉത്തരം നൽകി വിജയികളാവുകയും ചെയ്യാം. .നാളെ രാവിലെ 10 ന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡി അറിയിച്ചു.