തിരുവല്ല: കോവിഡ് 19 പ്രതിരോധത്തിൽ കഴിയുന്നവർക്ക് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികളുടെ വിതരണം നടത്തി. തിരുവല്ല നഗരസഭയുടെ പരിധിയിലുള്ള വിവിധ ഭാഗങ്ങളിലുള്ളവർക്ക് കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ വിതരണം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരി, ബ്ലോക്ക് ജന.സെക്രട്ടറി ഗിരീഷ്‌ രാജ്ഭവൻ, മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ, മഹിളാ കോൺഗ്രസ് ശ്രീമതി ശോഭ വിനു എന്നിവർ നേതൃത്വം നൽകി.