പത്ത​നം​തിട്ട : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനക്കാർക്കായി കഥകളതിസാന്ത്വനം എന്ന പേരിൽ ഓൺലൈനായി വായന മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം . 10 ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് മത്സരം. കഥകൾ ലൈബ്രറി കൗൺസിലിന്റെ വെബ്‌സൈറ്റായ www.kslc.kerala.gov.in ൽ ലഭിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായരും സെക്രട്ടറി ആർ. തുളസീധരൻപിള്ളയും അറിയിച്ചു. .