പത്തനംതിട്ട: പ്രധാൻമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്കായി ജൂൺ 30 വരെ സൗജന്യമായി പാചകവാതക സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ജില്ലാ നോഡൽ ഓഫീസർ സയ്ദ് മുഹമ്മദ് അറിയിച്ചു. ഒരു പി.എം.യു.വൈ ഉപഭോക്താവിന് ഒരു സിലിണ്ടർ പ്രതിമാസം ലഭിക്കും. 15 ദിവസത്തിനുശേഷമേ അടുത്ത സിലിണ്ടർ ബുക്കിംഗ് അനുവദിക്കു. നിലവിൽ ഐ.ഒ.സി സിലിണ്ടറുകൾക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കൾ ഇത്തരം ആശങ്ക ഒഴിവാക്കണമെന്നും നോഡൽ ഓഫീസർ അറിയിച്ചു.