ചെങ്ങന്നൂർ: രോഗികൾക്ക് അത്യാവശ്യം മരുന്ന് എത്തിച്ചുകൊടുത്ത് ചെങ്ങന്നൂർഫയർഫോഴ്സ് മാതൃകയാകുന്നു. പെണ്ണൂക്കര സ്വദേശിയായപ്രമോദിനായി മാവേലിക്കര നിലയത്തിൽ എത്തിയ മരുന്ന് ചെങ്ങന്നൂർ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥർ സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചു.
പൂർണഗർഭിണിയായ ഇടപ്പോൺ സ്വദേശി രേഷ്മയ്ക്ക് ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് അത്യാവശ്യ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകി. മാലക്കര ആശുപത്രിയിൽ നിന്നും ആലപ്പുഴ നിലയത്തിൽ എത്തിക്കാനായി നൽകിയ മരുന്ന് തിരുവല്ല സ്റ്റേഷനിൽ എത്തിച്ചു. ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് ഓഫീസർ ആനന്ദകൃഷ്ണൻ, ഡ്രൈവർ ഷിജു എന്നിവരാണ് നേതൃത്വം നൽകുന്നത്.