covid-isolation-home
പ്രവാസി മലയാളി ഐസൊലേഷനായി വിട്ടുനൽകിയ കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നു

മല്ലപ്പള്ളി: ഹോംസ്‌റ്റേ സമുച്ചയം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് വിട്ടുനൽകി പ്രവാസി മലയാളി മാത്യകയായി. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിലെ മഠത്തിൽ മേപ്രത്ത് രാജു ജോണിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഉപാധികളില്ലാതെ വിട്ടുനൽകിയത്. ഏറെക്കാലമായി അമേരിക്കയിൽ താമസിച്ചുവരുന്ന രാജുവിന്റെ അയ്യായിരം ചതുരശ്ര അടി വിസ്തീർണമുള്ളതും ശുചിമുറിയോടുകൂടിയ ഏഴ് മുറികളും വിശാലമായ കെട്ടിയ സമുച്ചയത്തിൽ കുടിവെള്ളവും വൈദ്യുതിയും അടുക്കള ഉൾപ്പടെ സൗകര്യമുള്ള കെട്ടിടമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ താക്കോൽ എം.എൽ.എ അഡ്വ. മാത്യു ടി.തോമസിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥന്റെ സുഹൃത്ത് കീഴ്വായ്പ്പൂര് മേമഠത്തിൽ പാസ്റ്റർ ജോർജ്ജ് വറുഗീസ് തിരുവല്ല ആർ.ഡി.ഒ ഡോ.വിനയ് ഗോയൽ താക്കോൽ കൈമാറി. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, തഹസീൽദാർ ടി.എ മധുസൂദനൻ നായർ, ഡപ്യൂട്ടി തഹസീൽദാർമാരായ കെ. അജയൻ, സുനിൽ എം നായർ, വറുഗീസ് മാത്യു, എൽ.ഡി.എഫ്. ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ്, വില്ലേജ് ഓഫീസർ രശ്മി തുടങ്ങിയവർ പങ്കെടുത്തു.