കോന്നി: പയ്യനാമൺ പ്രത്യാശ ഭവൻ, ചേരിമുക്ക് നവജീവൻ എന്നിവിടങ്ങളിൽ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകി. ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി എം, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുലേഖ.വി.നായർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻ കാലായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോജി ബേബി, ശോഭ മുരളി ഫാദർ ജിൻസ് എന്നിവർ പ്രസംഗിച്ചു