aranmula-ramachandranacha

ആറൻമുള: സാമൂഹിക പ്രവർത്തകനായ ആറൻമുള രാമചന്ദ്രനാചാര്യ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോഴഞ്ചേരി സബ്ട്രഷറി ഒാഫീസർക്ക് അദ്ദേഹം സമ്മതപത്രം എഴുതി നൽകി.കൊല്ലകടവ് ഗവ. മുഹമ്മദൻസ് യു.പി സ്കൂൾ മുൻ അദ്ധ്യാപകനാണ് ആറൻമുള മേപ്പുറത്ത് വീട്ടിൽ രാമചന്ദ്രനാചാര്യ. വിശ്വകർമ്മ തൊഴിലാളി യൂണിയൻ, വിശ്വകർമ്മ െഎക്യ സമിതി എന്നിവയുടെ ജില്ലാ പ്രസിഡന്റായ അദ്ദേഹം ആറൻമുള സമസൃഷ്ടി സാംസ്കാരിക മണ്ഡലം പ്രസിഡന്റുമാണ്. പളളിയോട നിർമ്മാണ രംഗത്തും സജീവമാണ്.