പന്തളം : പന്തളം നഗരസഭ അഞ്ചാം ഡിവിഷനിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നഗരസഭ കൗൺസിലർ വി.വി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റും പലവ്യഞ്ജന,പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു . സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി.ബിജു ഉദ്ഘാടനം ചെയ്തു. .കെ.എസ്. മധുസുദനൻ,എസ് .ഷെരീഫ്, എ.ആർ.സോമനാഥൻ ,ടി.എസ് .നസീർ ഖാൻ ,രാജേന്ദ്രൻ, കെ.എച്ച് ഷിജു ,വക്കാസ് അമീർ എന്നിവർ പങ്കെടുത്തു.