ചെങ്ങന്നൂർ: ലോക്ക് ഡൗൺ സമയത്ത് വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യാൻ സൗജന്യ വിത്ത് വിതരണം ചെയ്യുന്നു. കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിലുള്ള വിത്തു വിതരണത്തിന്റെ താലൂക്ക് തല വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ കൃഷി അസി.ഡയറക്ടർ വി. അനിൽകുമാറിൽ നിന്ന് വിത്തുകൾ ഏറ്റുവാങ്ങി നിർവഹിച്ചു.നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.അജയൻ, കൃഷി ഓഫീസർ കെ.ബലഭദ്രൻപിള്ള എന്നിവർ സംമ്പന്ധിച്ചു.നഗരസഭ പഞ്ചായത്ത് തലങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ചു വിത്തുകളുടെ വിതരണം നടക്കും.