പന്തളം:മുനിസിപ്പാലിറ്റി പരിധിയിലുള്ള കടക്കാട് മത്സ്യ മാർക്കറ്റിൽ നിയമങ്ങൾ കാറ്റിൽ പറത്തി അഞ്ഞൂറിൽ പരം ആൾക്കാർ ഒത്തുകൂടുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യ വാഹനങ്ങളിലെ തൊഴിലാളികൾ പ്രദേശത്ത് മൊത്തം കറങ്ങി നടക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന വിദ്യാർത്ഥികളെ അടക്കം ഹോം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുമ്പോൾ ഇവർക്ക് യാതൊരു നിയമവും ബാധകമല്ലെന്ന മട്ടാണ്.മത്സ്യം ഹോൾസയിൽ കച്ചവടം, നടക്കുന്ന സ്ഥലമായതിനാൽ മുളക്കുഴ, ചെങ്ങന്നൂർ, അടൂർ, പാറക്കോട്, ഏനാത്ത്, നൂറനാട്, ചാരുംമൂട്, പുന്തല, കോഴഞ്ചേരി, ആറന്മുള, ആദിക്കാട്ടുകുളങ്ങര,പഴകുളം, തുടങ്ങി സമീപ ജില്ലകളിൽ നിന്നും നൂറു കണക്കിന് ആൾക്കാർ വന്നു പോകുന്നുണ്ട്. മത്സ്യം കയറ്റി വരുന്ന കണ്ടെയ്നർ ലോറികൾ തമിഴ്നാട്, ആന്ധ്ര, ഗോവ, കർണാടക തുടങ്ങി അന്യ സംസ്ഥാനഗളിൽ നിന്നും വരുന്നുണ്ട്.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ഗുരുതരമായ ആരോഗ്യ വെല്ലുവിളി നേരിടുകയാണ്.സാമ്പത്തിക നഷ്ടംമുണ്ടാകുമെന്ന കാരണത്താൽ മുനിസിപ്പാലിറ്റിയും കണ്ണടക്കുന്നു.