08-pandalam-cleaning

പന്തളം: കോവിഡ് 19 സ്ഥീരീകരിച്ച വിദ്യാർത്ഥിനിയുടെ വീടിന്റെ സമീപ പ്രദേശങ്ങൾ അടൂർ ഫയർ ആൻഡ് റസ്‌ക്യു വകുപ്പ്, പന്തളം നഗരസഭ ,കേരള സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് അണുവിമുക്തമാക്കി. വിവിധ പഞ്ചായത്തുകളിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനായി വാഹനങ്ങൾ എത്തുന്ന വാട്ടർ അതോറിറ്റിയുടെ മങ്ങാരം പമ്പിംഗ് സ്റ്റേഷനും അണുവിമുക്തമാക്കി. അടൂർ ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, അസി. സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ, സീനിയർ ഫയർ ഓഫീസർ ജോസ് നഗരസഭാ സെക്രട്ടറി ജി.ബിനുജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. കൃഷ്ണകുമാർ, ധന്യാമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം, നഗരസഭാ ചെയർപേഴ്സൺ ടി.കെ.സതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. .രാമൻ, കൗൺസിലർ ഹസീന എന്നിവർ പങ്കെടുത്തു.