അടൂർ : പന്തളം തെക്കേകര പൊങ്ങലടി മുള്ളാർവിള വീട്ടിൽ മുത്തുവിനെ മൂന്ന് ലിറ്റർ ചാരായവും 170 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി അടൂർ എക്സൈസ് സി. ഐ വി.ഏ പ്രദീപും പാർട്ടിയും പിടികൂടി.
ഏനാത്ത് : കല്ലട ആറ്റിൻകരയിൽ നിന്നും 110 ലിറ്റർ കോട എക്സൈസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10.30 നായിരുന്നു റെയ്ഡ് കന്നാസിലും കലത്തിലും സൂക്ഷിച്ച കോട പിടിച്ചെടുത്ത് നശിപ്പിച്ചു.ഇതിനിടെ പ്രതിപുഴയിൽസചാടി നീന്തി രക്ഷപെട്ടു.