അടൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെയും ലോകാരോഗ്യ ദിനത്തിന്റെയും ഭാഗമായി റെഡ്ക്രോസ് സൊസൈറ്റി അടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.സാനിട്ടൈസർ, മാസ്ക്ക്,കൈയ്യുറ എന്നിവ അടങ്ങിയ അഞ്ഞൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്.പൊതു നിരത്തിൽ ഡ്യൂട്ടി നോക്കുന്നു പൊലീസുകാർ, വിവിധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ,ആരോഗ്യ വകുപ്പ് പ്രവർത്തകർ തുടങ്ങിയവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. സെക്രട്ടറി മോഹൻ ജെ.നായർ,എക്സിക്യൂട്ടീവ് മെമ്പർ ഡോ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങളിലാണ് വിവിധ ഇടങ്ങളിൽ വതിരം ചെയ്തത്.