വെൺമണി: വെൺമണി കുഴിയിലേത്ത് ഉഷസ്സിലെ ബിന്നി ജോർജ്ജ് ചാക്കോയുടെ മാമ്പ്ര പാടത്തിന് സമീപമുള്ള പറമ്പിൽ നിന്ന് പത്തിലധികം കായ്ഫലമുള്ള കമുകുകൾ ചുവടെ വെട്ടി കടത്തി കൊണ്ടു പോയി. പത്ത് വർഷത്തിലധികം വളർച്ചയുള്ള കമുകുകളായിരുന്നു ഇവ. ബിന്നി വിദേശത്തായതിനാൽ സഹോദരൻ സാം കെ. ചാക്കോ വെൺമണി പൊലീസിൽ പരാതി നൽകി.