പത്തനംതിട്ട : ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചു. മത സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ കൊവിഡ് ബാധയുണ്ടാവാനിടയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇന്നലെ ജില്ലയിൽ പുതിയ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി രോഗം സ്ഥിരീകരിച്ച 19 പ്രൈമറി, 44 സെക്കൻഡറി കോൺടാക്ടുകളെ കണ്ടെത്തി.
പത്തനംതിട്ട ജനറൽ ആശുപത്രി പത്തനംതിട്ടയിൽ14 പേരും ജില്ലാആശുപത്രിയിൽ മൂന്നു പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ട്. ഇന്നലെ പുതിയതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇന്നലെ ലഭിച്ച 110 സാമ്പിളുകളുടെ ഫലം നെഗറ്റീവായിവന്നിട്ടുണ്ട്. 343 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.