പത്തനംതിട്ട: ലോക്ക് ഡൗൺ വിലക്കുകളും നിലവിലെ നിരോധനാജ്ഞയും ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജില്ലയിൽ കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വരെ 593 കേസുകളാണ് റിപ്പോർട്ടായത്. 601 പേരെ അറസ്റ്റ് ചെയ്യുകയും 517 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. ലോക്ക് ഡൗൺ സമയക്രമം പാലിക്കാത്തതിനു കടയുടമകൾക്കെതിരേ എടുത്ത ഒൻപതു കേസുകളും നിരത്തുകളിൽ ആളുകൾ കൂട്ടംകൂടിയതിന് രജിസ്റ്റർ ചെയ്ത 63 കേസുകളും ഇതിലുൾപ്പെടുന്നു.