തണ്ണിത്തോട്: കോയമ്പുത്തൂരിൽ നിന്ന് തണ്ണിത്തോട്ടിലെ വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീടിന് നേരെ ആക്രമണം. വിദ്യാർത്ഥിനിയുടെ പിതാവിന് നേരെ സമുഹ മാദ്ധ്യമങ്ങളിൽ ചിലർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു . തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് ശേഷമാണ് ഒരു കൂട്ടം ആളുകൾ ഇന്നലെ രാത്രി 9 ന് വീടിന് നേരെ ആക്രമണം നടത്തിയത്. തണ്ണിത്തോട് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.