kitchen
ഇരവിപേരൂർ പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചൺ വീണാ ജോർജ്ജ് എം.എൽ.എ സന്ദർശിച്ചപ്പോൾ

തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും 240 പേർക്ക് ദിവസവും ഭക്ഷണം നൽകുന്നു. ടി.കെ റോഡരികിലെ ഇരവിപേരൂർ ആവി കഫേയിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ഇതിനായി വാർഡു തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും സർക്കാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതുമായ 92 സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചുവരുന്നു. സന്നദ്ധ പ്രവർത്തകർ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും രോഗികൾക്കുള്ള മരുന്ന് വീട്ടിൽ എത്തിച്ച് നല്കിവരുകയാണ്.22 ക്യാമ്പുകളിലായി കഴിയുന്ന അതിഥി തൊഴിലാളികൾക്കുള്ള കിറ്റ്,ആളെണ്ണം അനുസരിച്ച് ക്യാമ്പുകളിൽ എത്തിച്ച് നല്കി. വാർഡുതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർ ഐസോലേഷനിൽ കഴിയുന്നവരുടെ വിവരശേഖരണം നടത്തിവരുന്നു.വീണാ ജോർജ്ജ് എം.എൽ.എ കമ്മ്യുണിറ്റി കിച്ചണിലെത്തി പൊതിച്ചോറ് കെട്ടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി,സമൂഹ അടുക്കള കൺവീനർ കൂടിയായ വൈസ് പ്രസിഡന്റ് എൻ.രാജീവ്,ജോയിന്റ് കൺവീനർ സാബു ചക്കുംമൂട്ടിൽ, തഹസിൽദാർ ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.