തിരുവല്ല: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓഷ്യൻ കിംഗ് മിനറൽ വാട്ടർ കമ്പനി വിവിധ സ്ഥലങ്ങളിൽ സൗജന്യമായി കുടിവെള്ളം വിതരണം നടത്തി.തിരുവല്ല താലൂക്ക് ആശുപത്രി,നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ,മല്ലപ്പള്ളി താലൂക്ക് ആശുപത്രി,കോഴഞ്ചേരി ജില്ലാ ആശുപത്രി,ആറന്മുള,കോയിപ്രം,കറുകച്ചാൽ പൊലീസ് സ്റ്റേഷനുകൾ, വിവിധ സർക്കാർ ഓഫീസുകൾ, വഴിയോര യാത്രക്കാർ എന്നിവർക്ക് സൗജന്യമായി മിനറൽ വാട്ടർ വിതരണം ചെയ്തു.എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റും ഓഷ്യൻ കിംഗ് മിനറൽ വാട്ടർ കമ്പനി മാനേജിംഗ് ഡയറക്ടറുമായ ഡി. അനിൽകുമാർ, ജനറൽ മാനേജർ ഡേവിഡ് ജോർജ്ജ്, മാനേജർമാരായ സിബി തോമസ്, ബെൻസൺ എന്നിവർ നേതൃത്വം നൽകി.