orphans
അഗതികളെ താമസിപ്പിച്ചിരിക്കുന്ന കാവുംഭാഗം ഗവ.എൽ.പി.സ്‌കൂളിൽ മാത്യു ടി. തോമസ് എം.എൽ.എ എത്തിയപ്പോൾ

തിരുവല്ല: നഗരത്തിൽ അലഞ്ഞുനടന്ന അഗതികളുടെ ക്ഷേമം അന്വേഷിക്കാൻ മാത്യു ടി. തോമസ് എം.എൽ.എ എത്തി. കാവുംഭാഗം ഗവ.എൽ.പി. സ്‌കൂളിലാണ് ബന്ധുക്കളാരുമില്ലാത്ത 24 പേരെ താമസിപ്പിച്ചിട്ടുള്ളത്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഇവരെയെല്ലാം ലോക്ക് ഡൗണിന്റെ ഭാഗമായി ഒരുമിച്ചു പാർപ്പിച്ചിട്ടുള്ളത്. നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചണിൽ നിന്നാണ് ഇവർക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരിലെ രോഗികളായ ചിലർക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും മരുന്നുകളും എത്തിച്ചു നൽകി.നിരണം,കുന്നന്താനം, പുറമറ്റം,കുറ്റൂർ,നെടുമ്പ്രം എന്നിവിടങ്ങളിലെ കമ്മ്യുണിറ്റി കിച്ചണിലും എം.എൽ.എ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.