തിരുവല്ല: ലോക്ക് ഡൗൺ കാല പച്ചക്കറികൃഷിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തും ക്യഷി വകുപ്പും ചേർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലും 6500 പായ്ക്കറ്റ് പച്ചക്കറി വിത്തുകൾ വീടുകളിലെത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശോശാമ്മ മജു, ബിനിൽകുമാർ, ഈപ്പൻ കുര്യൻ, എം.ബി. നൈനാൻ, അഡ്വ.സതീഷ് ചാത്തങ്കേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.ജെ.റജി, പഞ്ചായത്ത് അംഗം പി.കെ. ശ്യാമള എന്നിവർ പങ്കെടുത്തു.