ചെങ്ങന്നൂർ: കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മുൻകൈയോടെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ആരംഭിച്ച കരുണ കിച്ചണുകൾ വഴി മാർച്ച് 24 മുതൽ നൽകി വന്നിരുന്ന ഭക്ഷണപ്പാെതി വിതരണം നിറുത്തി വെയ്ക്കുന്നതായി അറിയിച്ചു. സർക്കാർ നിർദ്ദേശപ്രകാരം എല്ലാ സാമൂഹ്യ സന്നദ്ധ സംഘടനകളും സർക്കാർ സഹായത്തോടെ പഞ്ചായത്തുകൾ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകളുമായി സഹകരിച്ച് പോകണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതൽ കരുണ കിച്ചണുകൾ പ്രവർത്തനം താല്ക്കാലികമായി നിറുത്തുന്നത്.