ഇലന്തൂർ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 7.66 കോടി രൂപ ചെലവഴിച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തിയതായി പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.
3577 കുടുംബങ്ങളിൽ നിന്ന് 4005 തൊഴിലാളികൾക്ക് 195953 തൊഴിൽ ദിനങ്ങൾ നൽകാനായി.
വോളിബോൾ കോർട്ട്, പാചകപ്പുര, ഊട്ടുപുര തുടങ്ങിയവയുടെ നിർമ്മാണം , പൊതുകുളങ്ങളുടെയും തോടുകൾ ഉൾപ്പെടെയുള്ള ജല സ്രോതസുകളുടെയും നിർമ്മാണം പുനരുദ്ധാരണം, കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ, ഗ്രാമീണ റോഡുകളുടെ നിർമ്മാണം, പുനരുദ്ധാരണം 78 കാലിത്തൊഴുത്തുകൾ, 30 ആട്ടിൻകൂടുകൾ്, 41 കോഴിക്കൂടുകൾ് തുടങ്ങിയവയിലൂടെയാണ്

നേട്ടം.