തണ്ണിത്തോട്: ഡ്യൂട്ടി സമയത്ത് തണ്ണിത്തോട് പഞ്ചായത്തോഫീസിലെ ഡ്രൈവർ എ.വൈ.ചാക്കോയെ വാഹനം തടഞ്ഞ് നിറുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പാഞ്ചായത്തിലെ സാമൂഹിക അടുക്കളയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഡ്രൈവറുടെ പരാതിയെ തുടർന്ന് തണ്ണിത്തോട് സ്വദേശികളായ രണ്ട് പേരുടെ പേരിൽ പൊലീസ് കേസെടുത്തു.