തണ്ണിത്തോട്: കോയമ്പത്തൂരിലെ കോളേജിൽ നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ തണ്ണിത്തോട് മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വിദ്യാർത്ഥിനിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ചായിരുന്നു ആക്രമണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി. ജെ. പി തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഡി.ശശിധരനും ജനറൽ സെക്രട്ടറി ടി.സി.വിജയകുമാറും ആവശ്യപ്പെട്ടു.