കോന്നി: പ്രമോഷനായി പോകുന്ന കോന്നി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.അഷാദിന് ജനപ്രതിനിധികളുടെ ആദരം. കോന്നി എസ്.എച്ച്.ഒ യ്ക്ക് ഡി.വൈ.എസ്.പിയായി പ്രമോഷൻ ലഭിച്ച് എറണാകുളത്ത് പോസ്റ്റിംഗ് ലഭിച്ച സാഹചര്യത്തിലാണ് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചത്.ഇൻസ്‌പെക്ടർ എന്ന നിലയിൽ മികച്ച സേവനമാണ് കോന്നിയിലെ ജനങ്ങൾക്ക് അഷാദിൽ നിന്നു ലഭിച്ചത് എന്ന് ആദരിക്കൽ യോഗം ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി,ഇൻസ്‌പെക്ടർ എസ്.അഷാദ് തുടങ്ങിയവർ .