പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് നിലവിലുള്ള ക്ലാസ് 1 ഗ്രേഡിൽ നിന്ന് ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡിലേക്ക് . നിക്ഷേപങ്ങളുടെയും വായ്പാവിതരണ ത്തിന്റെയും സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റ് മാനദണ്ഡങ്ങൾ അനുസരിച്ചും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്തുമാണ് സ്പെഷ്യൽ ഗ്രേഡ് അനുവദി ച്ചത്. ഈ വർഷം കൂടുതൽ കാർഷിക വായ്പകൾ,ക്ഷീരകർഷകർക്കുള്ള വായ്പ,കോഴിവളർത്തൽ പദ്ധതി പ്രകാരമുള്ള വായ്പകൾ ഉൾപ്പെടെയുള്ള കാർഷിക അധിഷ്ഠിത വായ്പകൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ,എന്നിവ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. മുറ്റത്ത മുല്ല വായ്പാ പദ്ധതിയിലും കൂടുതൽ വായ്പ നൽകുമെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു.