ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗതികൾ, നിർദ്ധനർ, കിടപ്പുരോഗികൾ തുടങ്ങി ഭക്ഷണം പാകം ചെയ്ത് കഴിക്കുവാൻ നിർവാഹമില്ലാത്തവർക്ക് സർക്കാർ സൗജന്യമായും ,മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ഭക്ഷണം ലഭ്യമാക്കുന്നതിലേക്ക് സർക്കാർ നിർദ്ദേശാനുസരണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുബശ്രീ ബഡ്ജറ്റ് ഹോട്ടലും ആരംഭിച്ച് പ്രവർത്തിച്ചു വരുന്നു.ഇത് കൂടാതെ പഞ്ചായത്തു പരിധിയിലൊരിടത്തും ഇത്തരത്തിൽ സംഘടനകളോ വ്യക്തികളോ മറ്റ് ഏജൻസികളോ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചുകൂടാ എന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഇതിനാൽ മെഴുവേലി പഞ്ചായത്തിലൊരിടത്തും പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കമ്മ്യൂണിറ്റി കിച്ചണുകളോ സമാന രീതിയിലുള്ള സമാന്തര ഭക്ഷണ വിതരണ സംവിധാനങ്ങളോ നടത്തുവാൻ പാടില്ല ,വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.