പന്തളം:കൊറോണ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് വിരസത അകറ്റാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ച് ടി.എസ്.രാഘവൻപിള്ള സ്മാരക ഗ്രന്ഥശാല മാതൃകയാകുന്നു. ലോക പ്രശസത ക്ലാസ്സിക്കുകളടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വായനശാല പ്രവർത്തകർ വീടുകളിൽ എത്തിച്ചത്. വായനക്കാരുടെ ഭാഗത്ത് നിന്നു നല്ല പ്രതികരണമാണ് ഉണ്ടായതെന്നും ഇനിയും കൂടുതൽ പുസ്തകങ്ങൾ ആവിശ്യക്കാർക്ക് എത്തിക്കുമെന്നും ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസുദ്ദനക്കുറുപ്പ്, സെക്രട്ടറി ഡോ.കെ.ലതീഷ് എന്നിവർ അറിയിച്ചു. ജെ.ശശിധരക്കുറുപ്പ്, എം.കെ.സുജിത്ത്, സജിത്ത് കുമാർ, അഭിൽ രാജ്, അരുൺകുമാർ, ശരത് കുമാർ, ദീലിപ്,ശാരിക എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുസ്തകങ്ങൾ ആവശ്യമുള്ളവർ 9447457435, 9744268345 എന്നീ നമ്പരുകളിൽ വിളിച്ചാൽ കുരമ്പാല പ്രദേശങ്ങളിൽ അരമണിക്കൂറിനുള്ളിൽ പുസ്തകങ്ങൾ എത്തിച്ച് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.