ചിറ്റാർ: പുരോഗമന കലാസാഹിത്യ സംഘം പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോവിഡ് കാലത്തെ വിരസതയകറ്റാൻ വായനക്കാർക്ക് പുസ്തകങ്ങൾ എത്തിച്ചു തു​ടങ്ങി. ഏരിയ പ്രസിഡന്റ് പ്രേംജിത്ത് ലാലിന്റെ സ്വകാര്യ ശേഖരത്തിലെ പുസ്തകങ്ങളാണ് നൽകു​ന്നത്. ഞായറാഴ്ച്ച കൊടുമുടി സ്വദേശി ഗുരുനാഥൻ മണ്ണ് ട്രൈബൽ യു.പി സ്‌കൂൾ അദ്ധ്യാപകൻ സുനിൽകുമാറിന് പുസ്തകം എത്തിച്ചാണ് ക്യാമ്പേൻ ആരംഭിച്ചത്.
ഏരിയ സെക്രട്ടറി ടി.കെ.സജി സന്നിഹിതനായി. പ്രേംജിത്ത് ലാലിന്റെ സ്വകാര്യ ശേഖരത്തിൽ 1500 പുസ്തകങ്ങളും 200ൽ പരം വിവിധ പ്രസിദ്ധീകരണങ്ങളുമുണ്ട്.