harsh
റബർ വെട്ടിക്കളഞ്ഞ പുരയിടത്തിലെ കൃഷിക്കാെപ്പം പി.ബി.ഹർഷകുമാർ

പളളിക്കൽ: വറുതിയുടെ കാലത്തേക്ക് വേണ്ടത് ഭക്ഷ്യ വസ്തുക്കളാണ്. അതുകഴിഞ്ഞേ മറ്റെന്തുമുള്ളു. പളളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.ബി.ഹർഷകുമാറിന്റേതാണ് കൃഷിപാഠം. പറമ്പിലെ റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് ഹർഷകുമാർ അവിടെ മറ്റ് കാർഷിക വിളകൾ നട്ടു. പളളിക്കൽ പെരുമന വീടിന്റെ പറമ്പിലുണ്ടായിരുന്ന 11വർഷം പഴക്കമുളള കറയെടുത്തുകൊണ്ടിരുന്ന എഴുപതോളം റബർ മരങ്ങളാണ് വെട്ടിമാറ്റിയത്. പകരം പച്ചക്കറികളും ചേനയും കാച്ചിലും ചേമ്പും വാഴയും നട്ടുപിടിപ്പിച്ചു. പറമ്പിൽ രാസവളത്തിന് പ്രവേശനമില്ല. ജൈവ വളവും മണ്ണിര കമ്പോസ്റ്റുമാണ് ഉപയോഗിക്കുന്നത്. സഹായത്തിന് പളളിക്കൽ കൃഷി ഒാഫീസിൽ നിന്നുള്ള മാർഗനിർദേശവുമുണ്ട്. മണ്ണിര കമ്പോസ്റ്റ് തയ്യറാക്കുന്നതും പറമ്പിലാണ്.

കുടുംബാംഗങ്ങളും ഹർഷകുമാറിന്റെ ഉറ്റ സുഹൃത്ത് രവീന്ദ്രനും കൃഷിയിൽ സഹായിക്കും.

ലോക് ഡൗണിനെ തുടർന്നുളള സഹായ പ്രവർത്തനങ്ങളിലും ഹർഷകുമാർ സജീവമാണ്. ഹർഷകുമാറിന്റെ പിതാവ് എൻ. ഭർഗവൻപിളള പഴകുളത്തെ കർഷകനും കാർഷിക വിപണിയുടെ പ്രസിഡന്റുമായിരുന്നു.

ഹർഷകുമാറിന്റെ പഴകുളത്തെ തറവാടിന്റെ നിലവറയിൽ കണ്ടെത്തിയ എഴുത്തോലയിൽ പ്രാചീന മലയാളം ലിപിയിൽ കുറിച്ചിരുന്ന ഒൗഷധക്കൂട്ടുകൾ കൊണ്ടു നിർമ്മിക്കുന്ന പെരുമന ഹെർബൽസിന് വിപണിയിൽ സുലഭമാണ്.