അടൂർ: അടൂരിൽ സവാളയ്ക്കും ഉള്ളിയ്ക്കും അമിതവില ഈടാക്കിയ കടകൾക്കെതിരെ നടപടി ആവിശ്യപ്പെട്ട് പൊലീസ് വിജിലൻസ് വിഭാഗം താലൂക്ക് സപ്ലേ ഓഫീസർക്ക് റിപ്പോർട്ട് നല്കി. ഇന്നലെ രാവിലെ 9 മുതൽ 12 വരെ അടൂരിലെകടകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 35 രൂപ ഒരു കിലോ സവാളയ്ക്ക് മാർക്കറ്റ് വിലയുള്ളപ്പോൾ 40 മുതൽ 50 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തി.80 രൂപയുള്ള കൊച്ചുള്ളിയ്ക്ക് 120 രൂപ മുതൽ 160 രൂപ വരെ വിലയ്ക്ക് വില്ക്കുന്നതായി കണ്ടെത്തി. ലോക്ക് ഡൗണിന്റെ മറവിൽ ടൗണിലെ ഒരു ഫാൻസിസ്റ്റോർ തുറന്ന് പ്രവർത്തി ച്ചതായും അനുമതിയില്ലാതെ ഇവിടെ പലവ്യഞ്ജന സാധനം വില്ക്കുന്നതായും കണ്ടെത്തി. ഇവർക്കെതിരെ നടപടിക്ക് താലൂക്ക് സപ്ലേ ഓഫീസർക്ക് വിജിലൻസ് റിപ്പോർട്ട് കൈമാറി.ഈ കടയിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും കണ്ടെത്തി.വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യാധരൻ, ഇൻസ്പെക്ടർ മാരായ ബൈജുകുമാർ, ഷൈനു തോമസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജുമോൻ, രഞ്ജിത്ത്, സാബു, അനീഷ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നട ത്തിയത്.